Kerala

പൗരത്വ ഭേദഗതി ബിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു

രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, വംശവെറി ചെറുക്കുക, ബിൽ ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി ബിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു
X

തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, വംശവെറി ചെറുക്കുക, ബിൽ ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സിയാദ് കണ്ടല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മതത്തിന്‍ പേരില്‍ രാജ്യത്തെ പൗരൻമാരെ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധമായ ബില്ലുകളെല്ലാം വലിച്ചെറിയണമെന്ന് അദ്ദേഹം പറഞ്ഞു. വംശവെറി മൂത്ത മോദി സർക്കാർ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ച് ദിനംപ്രതി ഇത്തരത്തിൽ ജനദ്രോഹ ബില്ലുകൾ ചുട്ടെടുക്കുകയാണ്. പൗരൻമാരെ പകുത്തുമാറ്റി മനുരാജ്യം സ്ഥാപിക്കാനുള്ള സംഘപരിവാര നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ വേലുശേരി അബ്ദുസലാം, കാട്ടൂർ ഷിഹാബുദീൻ മന്നാന്നി, ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷബീർ ആസാദ്, സിയാദ് തൊളിക്കോട്, ട്രഷറർ ജലീൽ കരമന നേതൃത്വം നൽകി. നഗരത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബ്രാഞ്ചുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it