സാമ്പത്തിക സംവരണം: എസ്ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: മുന്നാക്ക ജാതിയിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കൂട്ടുനിന്ന കേരളത്തിലെ പതിനേഴ് എംപി മാരുടെ ഓഫിസുകളിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലില്‍ എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, കൊല്ലത്ത് സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹീം, പത്തനംതിട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, മാവേലിക്കരയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, കോട്ടയത്ത് സംസ്ഥാന സമിതിയംഗം കൃഷ്ണന് എരഞ്ഞിക്കല്‍, ഇടുക്കിയില്‍ സംസ്ഥാന സെക്രട്ടറി പി ആര് സിയാദ്, എറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, ചാലക്കുടിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി മൊയ്തീന്‍കുഞ്ഞ്, തൃശ്ശൂരില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാന്, ആലത്തൂരില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ എസ് ഖാജാ ഹുസൈന്, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കോഴിക്കോട് സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അഷ്റഫ്, വടകര എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കണ്ണൂര്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, കാസര്‍ഗോഡ് സംസ്ഥാന സമിതിയംഗം ജലീല്‍ നീലമ്പ്ര എന്നിവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
RELATED STORIES
പാലക്കാട്ടെ പാര്‍ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMTരാജ്യം എഴുപത്താറാം സ്വാതന്ത്ര്യദിന നിറവില്‍; ചെങ്കോട്ടയില്‍...
15 Aug 2022 1:00 AM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMT