- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്: എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നാളെ
'പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപന ഭീതിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന പ്രവാസികള്‍ നാട്ടിലെത്താതിരിക്കാന്‍ കുതന്ത്രങ്ങളും കുപ്രചാരണങ്ങളും നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചനക്കെതിരേ എസ്ഡിപിഐ 25 ന് സംസ്ഥാനത്തെ ജില്ലാ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
'പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ കലക്ടറേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10 ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), റോയി അറയ്ക്കല്‍ (ഇടുക്കി), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ), സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍ (പാലക്കാട്), സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി ( വയനാട്), ജില്ലാ പ്രസിഡന്റുമാരായ ഷെമീര്‍ മാഞ്ഞാലി (എറണാകുളം), ഇ എം ലത്തീഫ് (തൃശൂര്‍), ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), യു നവാസ് (കോട്ടയം) എന്നിവര്‍ വിവിധ ജില്ലകളില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
പ്രവാസികള്‍ നാട്ടിലെത്തുന്നതു തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുതന്ത്രങ്ങളൊരുക്കുകയാണ്. പ്രവാസികള്‍ ഏതുവിധേനയും നാട്ടിലെത്തുമെന്ന അവസ്ഥ വന്നപ്പോള്‍ അത് തടയുന്നതിനാണ് കൊവിഡ് പരിശോധന സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതുവരെ 250 ലധികം മലയാളികളാണ് വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇനിയും നമ്മുടെ ഉറ്റവരായ പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും അതിന് സര്‍ക്കാര്‍ ദുര്‍വാശി വെടിയണമെന്നുമാവശ്യപ്പെട്ടാണ് എസ്ഡിപിഐ തുടര്‍പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില്‍ പ്രതിഷേധം, സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന നേതാക്കളുടെ ഉപവാസം, സംസ്ഥാനത്തെ നോര്‍ക്ക ഓഫിസുകളിലേക്ക് മാര്‍ച്ച്, 20 മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് തുടങ്ങിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















