എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; യൂണിവേഴ്‌സിറ്റി കോളജിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും

എസ്എഫ്ഐയുടെ ആയുധപ്പുരയായ യൂനിവേഴ്സിറ്റി കോളജിൽ റെയ്ഡ് നടത്താൻ പോലിസ് ഇനിയെങ്കിലും ആർജവം കാട്ടണം. എസ്എഫ്ഐ നിയന്ത്രിക്കുന്ന അക്രമികളേയും ഗുണ്ടാസംഘങ്ങളേയും കാംപസിന് പുറത്താക്കി വിദ്യാർഥികൾക്ക് സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; യൂണിവേഴ്‌സിറ്റി കോളജിലേക്ക്  എസ്ഡിപിഐ മാര്‍ച്ച് നടത്തും

തിരുവനന്തപുരം: കാംപസിനുള്ളിൽ പാട്ടുപാടിയതിന് ബിരുദ വിദ്യാര്‍ഥിയെ എസ്എഫ്‌ഐക്കാര്‍ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ യൂണിവേഴ്‌സിറ്റി കോളജിലേക്ക് നാളെ എസ്ഡിപിഐ മാര്‍ച്ച് നടത്തും. വധശ്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും കലാലയങ്ങളിലെ വിദ്യാര്‍ഥി സ്വാതന്ത്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.

എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്എഫ്ഐയുടെ ആയുധപ്പുരയായ യൂനിവേഴ്സിറ്റി കോളജിൽ റെയ്ഡ് നടത്താൻ പോലിസ് ഇനിയെങ്കിലും ആർജവം കാട്ടണം. എസ്എഫ്ഐ നിയന്ത്രിക്കുന്ന അക്രമികളേയും ഗുണ്ടാസംഘങ്ങളേയും കാംപസിന് പുറത്താക്കി വിദ്യാർഥികൾക്ക് സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുക. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രവച്ചമ്പലം അധ്യക്ഷത വഹിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേത്യത്വം നൽകും.

RELATED STORIES

Share it
Top