Kerala

ഹാരിസണ്‍ ഭൂമി കേസ്: സര്‍ക്കാര്‍ ഒത്തുകളിക്കെതിരേ ഭൂരഹിതര്‍ വോട്ട് വിനിയോഗിക്കണം- എസ്ഡിപിഐ

ഇടതുസര്‍ക്കാരിന്റെ കോര്‍പറേറ്റ് ബാന്ധവവും ഭരണപരാജയവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാനാണ് വര്‍ഗീയതയും അനാവശ്യ വിവാദങ്ങളും സൃഷ്ടിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി

ഹാരിസണ്‍ ഭൂമി കേസ്: സര്‍ക്കാര്‍ ഒത്തുകളിക്കെതിരേ ഭൂരഹിതര്‍ വോട്ട് വിനിയോഗിക്കണം- എസ്ഡിപിഐ
X

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ കമ്പനിക്കുവേണ്ടി കോടതികളില്‍ നിരന്തരം തോറ്റ് കൊടുക്കുന്ന ഇടതുസര്‍ക്കാരിനെതിരേ ഭൂരഹിതരുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി. ഇടതുസര്‍ക്കാരിന്റെ കോര്‍പറേറ്റ് ബാന്ധവവും ഭരണപരാജയവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാനാണ് വര്‍ഗീയതയും അനാവശ്യ വിവാദങ്ങളും സൃഷ്ടിക്കുന്നത്. കൈവശഭൂമിയില്‍ നിന്ന് മരം മുറിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 2018 ലെ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധി ക്കുന്നതിനായി ഹാരിസണ്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം കോര്‍പറേറ്റ് ദാസ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ കൈവശമുള്ളത് പാട്ടഭൂമിയാണെന്ന വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുമായി നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ക്കെതിരേ ജനരോക്ഷം ഉയരുകതന്നെ ചെയ്യും. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ടിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടാണ് ഈ ദാസ്യവേലയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. കൈയേറ്റ ഭൂമിക്ക് കരം അടക്കുന്ന സാഹചര്യം റെവന്യൂ മന്ത്രിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് തടസ്സപ്പെട്ടത്. ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാവുമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it