Kerala

സംഘ്പരിവാര്‍ ആക്രമണം: ശറഫുദ്ധീന്‍ തങ്ങളെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

അക്രമികളെ കയറൂരിവിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ ആക്രമണം: ശറഫുദ്ധീന്‍ തങ്ങളെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംഘ്പരിവാര്‍ വീട് കയറി ആക്രമണം നടത്തിയ ശറഫുദ്ദീന്‍ തങ്ങളെ എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറി ശരീഫ് പടന്ന, ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി എന്നിവരുടെ നേതൃത്വത്തിലാണ് വീട് സന്ദര്‍ശിച്ചത്.

യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചു വിടുന്ന സംഘ്പരിവാര്‍ ഫാഷിസത്തെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

കാസര്‍കോഡ് ജില്ലയില്‍ ആര്‍എസ്എസ് ആക്രമണം വ്യാപകമായിരിക്കുകയാണ്. അക്രമികളെ കയറൂരിവിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അന്‍സാര്‍, സെക്രട്ടറി മുബാറക് എന്നിവര്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.




Next Story

RELATED STORIES

Share it