Kerala

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം നാളെ

രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് ആരംഭിക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം നാളെ
X

കൊച്ചി: എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം നാളെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് അറിയിച്ചു.

പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വൈസ് പ്രസിഡന്റുമാരായ പി അബദുല്‍ ഹമീദ്, കെ കെ റൈഹാനത്ത് ടീച്ചര്‍,ജനറല്‍ സെക്രട്ടറിമാര്‍ റോയ് അറക്കല്‍, അജ്മല്‍ ഇസ്മായില്‍,സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ ശശി പഞ്ചവടി, വി എം ഫൈസല്‍ പങ്കെടുക്കും.

രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് ആരംഭിക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി വിപുലമായ സംവിധാനങ്ങളാണ് എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി ഒരുക്കിയിട്ടുള്ളതെന്നും അജ്മല്‍ കെ മുജീബ് അറിയിച്ചു.

Next Story

RELATED STORIES

Share it