- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് നാളെ കാസര്‍ഗോഡ് നിന്നാരംഭിച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും. വൈകീട്ട് 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് (പുലിക്കുന്ന്) നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും.

കാസര്‍ഗോഡ്: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കാസര്‍ഗോഡുനിന്ന് രാജ്ഭവനിലേക്ക് എസ്ഡിപിഐ സംഘടിപ്പിക്കുന്ന കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് നാളെ കാസര്‍ഗോഡ് നിന്നാരംഭിച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും. വൈകീട്ട് 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് (പുലിക്കുന്ന്) നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി മാര്‍ച്ച് ഫഌഗ് ഓഫ് ചെയ്യും. മാര്‍ച്ചിന്റെ ആദ്യദിന സമാപനസമ്മേളനം രാത്രി 7ന് നായന്‍മാര്‍മൂലയില്‍ നടക്കും.
എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് തുംബെ, പിഡിപി ദേശീയ കമ്മിറ്റി അംഗം എസ് എം ബഷീര്‍ അഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് അബ്ദുല്‍നാസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എം ഗീതാനന്ദന്‍, ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ കുട്ടനാട്, ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍, ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമിതി കണ്‍വീനര്‍ സി രവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം സംബന്ധിക്കും. സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും പങ്കാളികളാവും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോവുന്ന മാര്‍ച്ച് ഭരണഘടനാ സംരക്ഷണയജ്ഞത്തില്‍ നാഴികക്കല്ലായി മാറും. ജില്ലകളില്‍ നടക്കുന്ന സമാപനസമ്മേളനങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും മണ്ഡലംതല വാഹനപ്രചാരണ ജാഥകള്‍ നടന്നുവരികയാണ്. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' തെരുവരങ്ങുണ്ടായിരിക്കും. നാളെ രാവിലെ മുതല്‍ തൃക്കരിപ്പൂര്‍ (രാവിലെ 9.00), കാഞ്ഞങ്ങാട് (രാവിലെ 10.30), മേല്‍പറമ്പ് (ഉച്ചയ്ക്ക് 12), ഉപ്പള (വൈകീട്ട് 3), കാസര്‍ഗോഡ് (വൈകീട്ട് 5), നായന്‍മാര്‍മൂല (09.00) എന്നിവിടങ്ങളില്‍ തെരുവരങ്ങ് അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഇസ്മാഈല്‍, സിറ്റിസണ്‍സ് മാര്‍ച്ച് കോ-ഓഡിനേറ്റര്‍ കെ കെ അബ്ദുല്‍ ജബ്ബാര്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















