എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 24 ന് എറണാകുളം ജില്ലയില്‍, പതിനായിരങ്ങള്‍ പങ്കെടുക്കും

കാസര്‍കോഡ് നിന്നാരംഭിച്ച് മാര്‍ച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും മാര്‍ച്ച് കടന്നുപോകും. ജനുവരി 24 ന് എറണാകുളം ജില്ലയിലെത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ പരിസരത്ത്‌നിന്നും വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കളമശ്ശേരിയില്‍ സമാപിക്കും. തുടര്‍ന്ന് എച്ച് എം ടി ജംഗ്ഷനില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കളും, എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിത്വങ്ങളും പങ്കെടുക്കും

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 24 ന് എറണാകുളം ജില്ലയില്‍, പതിനായിരങ്ങള്‍ പങ്കെടുക്കും

കൊച്ചി : സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 24 ന് എറണാകുളം ജില്ലയിലെത്തുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോഡ് നിന്നാരംഭിച്ച് മാര്‍ച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും മാര്‍ച്ച് കടന്നുപോകും.

ജനുവരി 24 ന് എറണാകുളം ജില്ലയിലെത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ആലുവ തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍ പരിസരത്ത്‌നിന്നും വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കളമശ്ശേരിയില്‍ സമാപിക്കും. തുടര്‍ന്ന് എച്ച് എം ടി ജംഗ്ഷനില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കളും, എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ മെന്നും ഭാരവാഹികള്‍ പറഞ്ഞു.സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ അണിനിരക്കും. മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം, കുടുംബ സംഗമം, ഗ്രഹ സമ്പര്‍ക്ക പരിപാടി, തെരുവ് സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി സിറ്റിസണ്‍സ് മാര്‍ച്ച് മാറും.പൗരത്വ ഭേദഗതിക്ക് എതിരെ നിരവധി സമരങ്ങള്‍ നടത്തി ചരിത്രം സൃഷ്ടിച്ച എറണാകുളം ജില്ലയില്‍ സിറ്റിസണ്‍സ് മാര്‍ച്ച് മറ്റൊരു ചരിത്ര സംഭവമാകും. മാര്‍ച്ചില്‍ പൗരത്വ ഭേദഗതിയുടെ ഭവിഷ്യത്തുകള്‍ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുന്ന നിശ്ചല ദൃശ്യങ്ങളും കലാപരിപാടികളും ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top