- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വള്ളിക്കുന്ന് ആള്‍കൂട്ട ആക്രമണം: കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം തടയണമെന്ന് എസ് ഡിപിഐ
ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ് ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അക്രമികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും എസ് ഡിപിഐ ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി: വള്ളിക്കുന്നില്‍ രണ്ട് യുവാക്കള്‍ക്കെതിരേ നടന്ന ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം കേരളത്തില്‍ കലാപം നടത്താനുള്ള പരീക്ഷണമാണന്നും ഇത് തടയാന്‍ മുന്നിട്ടിറങ്ങണമെന്നും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പാചക തൊഴിലാളികളുമായി രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് പേര് ചോദിച്ച് വള്ളികുന്ന് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ആര്‍എസ്എസിന്റ ക്രിമിനല്‍ സംഘം കാലങ്ങളായി ഇവിടെ വിഹരിക്കുന്നുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു.
2010 ല്‍ റെയില്‍വെ സ്‌റ്റേഷനില്‍ മദ്യവയസ്‌ക്കയെ കൂട്ടബലാത്സംഗം നടത്തിയതും, മുസ് ലിം മദ്ധ്യവയസ്‌കനായ ഭിക്ഷക്കാരനെ നഗ്‌നനാക്കി ഓടുന്ന തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊലപെടുത്തിയതും ആര്‍എസ്എസ് ക്രിമിനലുകളാണ്. മാത്രമല്ല പ്രദേശങ്ങളിലെ ഒട്ടുമിക്ക അക്രമങ്ങളിലും ഇവിടുത്തെ പ്രവര്‍ത്തകര്‍ പങ്കാളികളുമാണ്. തങ്ങളുടെ ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് എത്തിയവരുടെ പേര് ചോദിച്ച് ആക്രമിച്ചതും, പിന്നിട് കള്ളനാണന്ന പ്രചരണം നടത്തിയതും ആര്‍എസ്എസ് കേന്ദ്രങ്ങളാണ്.
അക്രമത്തിന് ഇരയായവരെ രക്ഷപ്പെടുത്താന്‍ എത്തിയതും, ആശുപത്രിയിലേക്ക് കൊണ്ട് പോയതും പോലിസാണന്നിരിക്കെ പ്രതികളെ പിടികൂടാനും, തിരിച്ചറിയാനും കഴിഞ്ഞില്ലന്ന പോലിസ് ഭാഷ്യം അക്രമികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ്. എസ്ഡിപിഐ അടക്കമുള്ളവരുടെ ചെറിയ പ്രകടനത്തെ പോലും മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി കഴിവ് തെളിയിക്കുന്ന പോലിസിന് സംഭവസ്ഥലത്തെത്തിയ സമയം അക്രമികളടക്കമുള്ളവരുടെ ചിത്രങ്ങള്‍ എടുക്കാഞ്ഞത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല ഇരയാക്കപെട്ടവര് ആള്‍ക്കൂട്ട ആക്രമണമാണന്ന് പറഞ്ഞിട്ടും അടിപിടി കേസാക്കി മാറ്റാനുള്ള നീക്കമാണ്. പ്രതികള്‍ ആര്‍എസ്എസ് ആണങ്കില്‍ ഏറെ കാലമായി ഇത്തരം നയമാണ് പോലിസ് സ്വീകരിക്കുന്നത്.
ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അക്രമികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും പിടികൂടണമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി, യാസര്‍ അറഫാത്ത്, കെ സിദ്ധീഖ് സംസാരിച്ചു.
RELATED STORIES
സംസ്ഥാനത്ത് നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്
12 July 2025 3:26 PM GMTപൊല്‍പ്പള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ സഹോദരങ്ങള്‍ ...
12 July 2025 2:32 PM GMTജെഎസ്കെയ്ക്ക് അനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്; പേര് ഉള്‍പ്പെടെ റീ...
12 July 2025 2:23 PM GMTപാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികില്‍സയിലായിരുന്ന...
12 July 2025 11:19 AM GMTവിദ്യാര്‍ഥികളെകൊണ്ട് ബിജെപി നേതാവിന്റെ കാല് കഴുകിച്ചു; ബഹുമാനം...
12 July 2025 10:24 AM GMTരണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു; അപകടം നീന്തല്‍ക്കുളത്തില്‍ കുളിക്കവെ
12 July 2025 9:52 AM GMT