Kerala

കേരളതീരത്ത് ശ്രീലങ്കന്‍ സാന്നിധ്യം:അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ

ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് ദുരൂഹതകള്‍ നിറഞ്ഞ ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത്.അടിക്കടിയുണ്ടാകുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ തീരദേശ മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍

കേരളതീരത്ത് ശ്രീലങ്കന്‍ സാന്നിധ്യം:അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ
X

കൊച്ചി:കേരള തീരദേശത്ത് ശ്രീലങ്കന്‍ സാന്നിധ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു.ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് ദുരൂഹതകള്‍ നിറഞ്ഞ ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത്.അടിക്കടിയുണ്ടാകുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ തീരദേശ മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേലി പൗരന്‍ സജങ്കയുടെ ദുരൂഹമായ ഡിജെ പര്‍ട്ടിയുടെ അന്വേഷണം ഇത് വരെ എങ്ങും എത്തിയിട്ടില്ല. ശ്രീലങ്കയില്‍ സ്‌ഫോടനം നടന്ന സമയത്ത് ഇസ്രയേലി പൗരന്‍ സജങ്കയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു.തീരദേശ സംരക്ഷണ സേനയും നേവിയും കോസ്റ്റല്‍ പോലിസ് ഉള്‍പ്പെടെയുള്ള നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതാണ് നമ്മുടെ കേരള തീരം. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന പ്രചരണം നടത്തുന്നതില്‍ നിന്നും എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണമെന്നും വി എം ഫൈസല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it