ഫീസടയ്ക്കാന്‍ വൈകിയതില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
എറണാകുളം ജില്ലാ കലക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ആലുവ സെറ്റില്‍മെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കു നേരെയാണ് സ്‌കുള്‍ അധികൃതര്‍ ക്രൂരത കാട്ടിയത്.

കൊച്ചി: ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ സ്‌കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയ കേസെടുത്തത്.എറണാകുളം ജില്ലാ കലക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആലുവ സെറ്റില്‍മെന്റ് സ്‌കുളിലെ രണ്ടാം ക്ലാസിലെ രണ്ടു വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ സ്‌കൂള്‍ അധികൃതര്‍ പുറത്ത് വെയിലത്ത് നിര്‍ത്തിയത്.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. അധ്യാപികയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും എതിരെ നാട്ടുകാരും കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും,എസ്ഡിപി ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ പോലീസും ഡി ഇ ഒ യും സംഭവ സ്ഥലത്തു എത്തി വിദ്യാര്‍ഥികളടെയും രക്ഷകര്‍ത്താക്കളുടെയും മറ്റും മൊഴി എടുത്തു. നാട്ടൂകാരുടെ പ്രതിഷേധം ശക്തമായതോടെ അധ്യാപികയെ മാറ്റി നിര്‍ത്തി സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡിഇഒ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അടങ്ങിയത്. ഇതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു കുട്ടിയെ ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതായി ആലങ്ങാട് പോലീസ് പറഞ്ഞു.പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും വിളിച്ചു കൊണ്ടുപോയി പുറത്തു നിര്‍ത്തിയതെന്നും പോലീസ് പറഞ്ഞു.
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്‌കൂള്‍ കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT