Kerala

സ്‌കൂള്‍ വാഹന പരിശോധന ശക്തം; സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റരുത്

ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാത്രമേ കുട്ടികളെ കൊണ്ടുപോകാന്‍ അര്‍ഹതയുള്ളൂ. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിര്‍ബന്ധമാണ്. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ ഒന്നിനുതന്നെ സ്റ്റിക്കര്‍ പതിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സ്‌കൂള്‍ വാഹന പരിശോധന ശക്തം; സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റരുത്
X

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷാ പരിശോധനയ്ക്ക് ഹാജരാവാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. രണ്ടുദിവസമായി എല്ലാ ജില്ലകളിലും സ്‌കൂള്‍ വാഹനങ്ങള്‍ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാത്രമേ കുട്ടികളെ കൊണ്ടുപോകാന്‍ അര്‍ഹതയുള്ളൂ. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിര്‍ബന്ധമാണ്. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ ഒന്നിനുതന്നെ സ്റ്റിക്കര്‍ പതിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് എത്തിച്ച പല സ്‌കൂള്‍ വാഹനങ്ങള്‍ക്കും മതിയായ രേഖകള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

യാത്രക്ക് യോഗ്യമല്ലെന്ന് കണ്ടെത്തുന്നവ തകരാറുകള്‍ പരിഹരിച്ച് വീണ്ടും കൊണ്ടുവരാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പല ജില്ലകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരമുള്ള അത്രയും എണ്ണം വാഹനങ്ങള്‍ പരിശോധനയ്ക്ക് എത്തിയിട്ടില്ല. അതിനാല്‍ പരിശോധനയ്ക്ക് ഹാജരാവാതിരുന്നാല്‍ വാഹനങ്ങള്‍ റോഡരികില്‍ തടഞ്ഞ് പരിശോധിക്കുമെന്നും കര്‍ശനമായ തുടര്‍ നടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പരിശോധനയ്ക്ക് മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും എത്താത്തിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ഒരവസരം കൂടെ നല്‍കാനും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്. മുന്‍ വര്‍ഷത്തെ കര്‍ശന പരിശോധനകള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ കാരണമായതയാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളുടെതും ഉള്‍പ്പടെയുള്ള പരിശോധനകളാണ് നടന്നത്. പരിശോധനയോടൊപ്പം വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ്ങ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര എന്ന വെബ്സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.

നികുതിയും ഇന്‍ഷുറന്‍സുമടങ്ങുന്ന രേഖകള്‍ക്കൊപ്പം വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളുടെ പ്രവര്‍ത്തന ക്ഷമത, കുട്ടികളുടെ സുരക്ഷിത യാത്രക്കുളള സൗകര്യങ്ങള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. വാഹനങ്ങള്‍ക്ക് ജിപിഎസ് സംവിധാനവും നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it