Kerala

എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പ്: താക്കീതായി എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ

നിര്‍ധനരായ ദലിത് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങുന്നതിന് കാരണമാവുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് ധര്‍ണയില്‍ സംസാരിച്ച നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പ്: താക്കീതായി എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ
X

കോഴിക്കോട് : കേരള സര്‍ക്കാര്‍ തടഞ്ഞുവച്ച എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു.

നിര്‍ധനരായ ദലിത് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങുന്നതിന് കാരണമാവുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് ധര്‍ണയില്‍ സംസാരിച്ച നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ശശീന്ദ്രന്‍ പപ്പന്‍കോട്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ദലിത് ആക്ടിവിസ്റ്റ് ലിനീഷ് നടുവണ്ണൂര്‍, എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്,ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ കബീര്‍ സംസാരിച്ചു.

എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ റഹ്മത്ത് നെല്ലുളി, കെ ഷെമീര്‍, കമ്മിറ്റി അംഗങ്ങളായ അഹമ്മദ് മാസ്റ്റര്‍, അബ്ദുള്‍ ഖയ്യും, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍, നിസാര്‍ ചെറുവറ്റ, മുഹമ്മദ് ഷിജി എന്നിവര്‍ സന്നിഹിതരായി.

Next Story

RELATED STORIES

Share it