Kerala

ഉപതിരഞ്ഞെടുപ്പ്: പ്രചരണ രംഗത്ത് നാളെമുതൽ സജീവമാകുമെന്ന് ശശി തരൂർ

പാർലമെന്ററി കമ്മിറ്റി യോഗത്തിന്റെ അദ്ധ്യക്ഷനായി ഞാൻ ഡൽഹിയിലും അതുപോലെ മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പാട്ടീലിന്റെ അഭ്യർഥന മാനിച്ച് ഒരു പരുപാടിയിൽ പങ്കെടുക്കുന്നതിനായി ഇൻഡോറിലായിരുന്നു.

ഉപതിരഞ്ഞെടുപ്പ്: പ്രചരണ രംഗത്ത് നാളെമുതൽ സജീവമാകുമെന്ന് ശശി തരൂർ
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തിരുവനന്തപുരത്തെ എന്റെ അഭാവം ഒരു വിഷയമായി മാറിയതായി ഏറെ ഞെട്ടലോടെ മനസ്സിലാക്കുന്നുവെന്ന് ശശി തരൂർ എം.പി. പാർലമെന്ററി കമ്മിറ്റി യോഗത്തിന്റെ അദ്ധ്യക്ഷനായി ഞാൻ ഡൽഹിയിലും അതുപോലെ മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പാട്ടീലിന്റെ അഭ്യർഥന മാനിച്ച് ഒരു പരുപാടിയിൽ പങ്കെടുക്കുന്നതിനായി ഇൻഡോറിലായിരുന്നു. രണ്ട് പ്രതിബദ്ധതകളും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഏറ്റെടുത്തതാണ്.

ഇന്ന് ഡൽഹിയിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നുണ്ട്. തുടർന്ന് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി നാളെ തിരുവനന്തപുരത്തെത്തും. കോൺഗ്രസ് സ്ഥാനാർത്ഥിയും എന്റെ സുഹൃത്തുമായ ഡോ. കെ. മോഹൻ കുമാറിനെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ഇതെല്ലാം അദ്ദേഹത്തോട് ഞാൻ നേരിട്ട് സംസാരിച്ചതാണെന്നും തരൂർ വ്യക്തമാക്കി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണ രംഗത്ത് തരൂരിന്റെ അഭാവം പാർട്ടിക്കുള്ളിലും പുറത്തും ഏറെ ചർച്ചയായിരുന്നു.

Next Story

RELATED STORIES

Share it