- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ മാപ്പുപറയില്ലെന്ന് ശശി തരൂര്‍
മോദി ചെയ്ത ചിലകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍. 2014ല്‍ പറഞ്ഞകാര്യം തന്നെയാണ് താന്‍ ഇപ്പോഴും പറയുന്നത്. മോദിയെ പ്രശംസിച്ചത് വ്യക്തിപരമായ നിലപാടാണ്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ. എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മേ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും ദുഷ്ഠനായി ചിത്രീകരിക്കേണ്ടതില്ലെന്ന് താനടക്കമുള്ള ചില കോണ്‍ഗ്രസ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. ജയറാം രമേശും മനുഅഭിഷേക് സിങ്വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മോദി ചെയ്ത ചിലകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല കോണ്‍ഗ്രസിന്റെ പണിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ജയറാം രമേശിന്റെ പ്രസ്ഥാവന വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















