ശബരിമലയില്‍ പ്രധാനമന്ത്രിക്കും രാഷ്ട്രീയലക്ഷ്യം: മുല്ലപ്പള്ളി
ശബരിമല വിഷയത്തില്‍ ബിജെപി മലക്കംമറിഞ്ഞതുപോലെ ചെയ്യാന്‍ സര്‍ക്കസുകാര്‍ക്കു മാത്രമേ സാധിക്കൂ.

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും അവാസ്തവങ്ങളും കുത്തിനിറച്ചതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. ശബരിമല വിഷയത്തില്‍ ബിജെപി മലക്കംമറിഞ്ഞതുപോലെ ചെയ്യാന്‍ സര്‍ക്കസുകാര്‍ക്കു മാത്രമേ സാധിക്കൂ.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും ദേശീയ നേതൃത്വം സ്ത്രീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്തു. സുബ്രഹ്മണ്യ സ്വാമിയെപ്പോലുള്ള നേതാക്കള്‍ അഭിനന്ദിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ശബരിമലയെ രാഷ്ട്രീയനേട്ടത്തിനുള്ള സുവര്‍ണവസരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലും പാര്‍ലമെന്റിലും ഡല്‍ഹിയിലും കോണ്‍ഗ്രസിന് സ്ഥായിയായ ഒറ്റ നിലപാടേ ഉള്ളു. വിശ്വാസികളോടൊപ്പമാണ് അതെന്നും. എഐസിസി അധ്യക്ഷന്‍ തന്നെ ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT