Kerala

ശബരിമല: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; 'ശരിദൂര'ത്തിന് ആഹ്വാനംചെയ്ത് എന്‍എസ്എസ്

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയകലാപത്തിന് വഴിയൊരുക്കുകയാണ്. രാഷ്ട്രീയനേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. സവര്‍ണ- അവര്‍ണ വേര്‍തിരിവ് ഇപ്പോഴില്ല. മുന്നാക്ക, പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജാതീയമായി ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ശബരിമല: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചു; ശരിദൂരത്തിന് ആഹ്വാനംചെയ്ത് എന്‍എസ്എസ്
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ശബരിമല പ്രശ്‌നം വീണ്ടുമുയര്‍ത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്ത്. രണ്ട് സര്‍ക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. ചങ്ങനാശ്ശേരിയില്‍ വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാരന്‍നായര്‍ സര്‍ക്കാരുകളെ കടന്നാക്രമിച്ചത്. സമദൂരത്തിനിടയിലും ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയകലാപത്തിന് വഴിയൊരുക്കുകയാണ്. രാഷ്ട്രീയനേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. സവര്‍ണ- അവര്‍ണ വേര്‍തിരിവ് ഇപ്പോഴില്ല. മുന്നാക്ക, പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജാതീയമായി ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കേരളത്തില്‍ വര്‍ഗീയകലാപത്തിന് വഴിയൊരുക്കുകയാണ് ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ചെയ്യുന്നത്. ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ചെന്ന്, അവര്‍ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണപ്രശ്‌നവും മന്നത്ത് പത്മനാഭന്റെ ജന്‍മദിനം പൊതു അവധിയാക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയും അദ്ദേഹം രംഗത്തുവന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ എന്‍എസ്എസ്സിന്റെ വിമര്‍ശനം എല്‍ഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, എന്‍എസ്എസ്സിന്റെ ഇപ്പോഴത്തെ നിലപാട് പൊതുതിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it