Kerala

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും.

കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്സ് എസ്ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടത് സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള തെളിവാണ്. നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയില്‍ വരും.

ദേവസ്വം ബോര്‍ഡിന്റെ സബ് ഗ്രൂപ്പ് മാന്വല്‍ ലംഘിച്ച്, സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉദ്യോഗസ്ഥര്‍ തന്നെ വിലപിടിപ്പുള്ള സ്വര്‍ണ പാളികള്‍ കൈമാറിയെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.




Next Story

RELATED STORIES

Share it