Kerala

കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്.

കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും
X

തിരുവനന്തപുരം: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോഗപ്രതിരോധം സാധ്യമാകും.

പോളിയോ, ക്ഷയം, ഹെപ്പറ്ററ്റിസ് ബി, ഡിഫ്റ്റീരിയ, വില്ലന്‍ ചുമ, മീസില്‍സ്, റൂബെല്ല തുടങ്ങിയവ വാക്‌സിന്‍ നല്‍കിയതിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിപാടികളിലൂടെ കേരളത്തില്‍ നിന്നും പോളിയോ നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വയറിളക്ക രോഗങ്ങള്‍ തടയാനായി റോട്ട വൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.


രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വളരെ സാങ്ക്രമിക സ്വഭാവമുള്ള വൈറസാണ് റോട്ട വൈറസ്. കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്. വയറിളക്കം കാരണം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോജിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. അതിനാലാണ് കേരളത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ മരുന്നുകളില്‍ റോട്ട വൈറസ് വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത്.

റോട്ടാ വൈറസ് വാക്‌സിന്‍ വായില്‍ കൂടി നല്‍കുന്ന തുള്ളി മരുന്നാണ്. കുത്തി വയ്പ്പിന്റെ ആവശ്യമില്ല. കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ ചികിത്സാ പട്ടിക പ്രകാരമുളള വാക്‌സിനോടൊപ്പം തന്നെയാണ് ഇതും നല്‍കുന്നത്.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഐ.എ.പി. പ്രതിനിധി ഡോ. ഐ. റിയാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it