ഹോട്ടലില്‍ മോഷണം: പ്രതി പിടിയില്‍
കൊച്ചി: പൂട്ടിക്കിടക്കുന്ന 4 സ്റ്റാര്‍ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കലൂര്‍ കത്രികടവ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാരിയോസ് 4 സ്റ്റാര്‍ ഹോട്ടലില്‍ രാത്രി മോഷണം നടത്തിയ കേസില്‍ വടുതല ചാണ്ടി മാസ്റ്റര്‍ റോഡില്‍ താമസം ജോസി(57)നെ എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടി. മോഷണം ചെയതതെന്നു കരുതുന്ന സാധനങ്ങള്‍ കടത്തുന്നതിനായി ഓട്ടോ വിളിക്കാനായി നില്‍ക്കുമ്പോഴാണ് ഇയാളെ കെകെ റോഡില്‍ നിന്നും പിടികൂടിയതെന്നു പോലിസ് പറഞ്ഞു. പോലിസിനെ കണ്ടതോടെ അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും മോഷണം ചെയ്തെടുത്ത ലക്ഷകണക്കിന് രൂപ വിലവരുന്ന പാത്രങ്ങളും മറ്റും കണ്ടെടുക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ഹോട്ടല്‍ ഉടമയ്ക്കെതിരേ ഹൈദരാബാദ് സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി അറ്റാച്ച് ചെയ്ത ഹോട്ടലാണ് ഇത്. 2013 മുതല്‍ ഹോട്ടല്‍ പൂട്ടി കിടക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT