പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു
ഗിരിനഗര്‍ സൗത്ത് റെസിഡന്‍സ് 86-ാം നമ്പര്‍ പീലിയാനിക്കല്‍ വീട്ടില്‍ ആന്‍സി ചാക്കോയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവര്‍ കഴിഞ്ഞാഴ്ച വിദേശത്തുള്ള സഹോദരങ്ങളുടെ അടുക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്.ആന്‍സി വിദേശത്തു പോയതിനുശേഷം ഇന്നലെ വീട് വൃത്തിയാക്കാന്‍ വേലക്കാരി എത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്

കൊച്ചി: എറണാകുളം ഗിരിനഗറില്‍ പൂട്ടിക്കിടന്ന വീട്ടില്‍നിന്നും 25 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു. ഗിരിനഗര്‍ സൗത്ത് റെസിഡന്‍സ് 86-ാം നമ്പര്‍ പീലിയാനിക്കല്‍ വീട്ടില്‍ ആന്‍സി ചാക്കോയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവര്‍ കഴിഞ്ഞാഴ്ച വിദേശത്തുള്ള സഹോദരങ്ങളുടെ അടുക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ ആന്‍സിയും വേലക്കാരിയും മാത്രമാണ് താമസം. ആന്‍സി വിദേശത്തു പോയതിനുശേഷം ഇന്നലെ വീട് വൃത്തിയാക്കാന്‍ വേലക്കാരി എത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ചാണ് മോഷ്്ക്കള്‍ ഉള്ളില്‍ കടന്നത്. പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അലമാരി കുത്തിത്തുറന്ന് സ്വര്‍ണ്ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ മാസം 27 നും 29നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട് പൂട്ടി താമസക്കാര്‍ ദൂരയാത്ര പോകുമ്പോള്‍ പോലിസിനെ അറിയിക്കണമെന്ന് റെസിഡന്‍സ് അസോസിയെഷനുകള്‍ക്കും മറ്റും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ മോഷണം നടന്ന വീട്ടുകാര്‍ സ്ഥലത്തില്ലാത്ത വിവരം അറിയിച്ചിരുന്നില്ല എന്നും പോലിസ അറിയിച്ചു
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT