Kerala

പ്രവാസികളുടെ മടക്കയാത്ര: ഒരുമണിക്കൂറിനുള്ളില്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 25,000 മലയാളികള്‍

ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാനടിക്കറ്റ് ബുക്കിങ് മുന്‍ഗണനയ്‌ക്കോ മറ്റോ ബാധകമല്ല.

പ്രവാസികളുടെ മടക്കയാത്ര: ഒരുമണിക്കൂറിനുള്ളില്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 25,000 മലയാളികള്‍
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയവരില്‍ ജന്‍മനാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശമലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഒരുമണിക്കൂറിനകം മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തത് 25,000 മലയാളികളാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ യുഎഇയില്‍നിന്നാണ്- 12,768 പേര്‍.

ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാനടിക്കറ്റ് ബുക്കിങ് മുന്‍ഗണനയ്‌ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു.

Next Story

RELATED STORIES

Share it