റിപബ്ലിക്ക് ദിനത്തില്‍ എസ് ഡിപിഐ കാവലാള്‍ ജാഥ നടത്തി

സ്വാതന്ത്ര്യ സമരത്തിന്റ ഏഴയലത്ത് പോലും എത്തി നോക്കാത്ത സംഘ് പരിവാര്‍ ശക്തികള്‍ക്കെതിരെ രാജ്യം തെരുവില്‍ തന്നെ നിലയുറപ്പിക്കുമെന്നും കാവലാള്‍ ജാഥയില്‍ അണിനിരന്നവര്‍ പ്രതിജ്ഞ എടുത്തു.

റിപബ്ലിക്ക് ദിനത്തില്‍ എസ് ഡിപിഐ കാവലാള്‍ ജാഥ നടത്തി

മലപ്പുറം: രാജ്യത്തിന്റെ റിപബ്ലിക്ക് ദിനത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ കാവലാള്‍ ജാഥ നടത്തി. ഇന്ത്യന്‍ ഭരണഘടനയേയും, മൂല്യങ്ങളേയും തകര്‍ത്ത് ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ രാജ്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും തടഞ്ഞ് നിറുത്തുമെന്നും, സ്വാതന്ത്ര്യ സമരത്തിന്റ ഏഴയലത്ത് പോലും എത്തി നോക്കാത്ത സംഘ് പരിവാര്‍ ശക്തികള്‍ക്കെതിരെ രാജ്യം തെരുവില്‍ തന്നെ നിലയുറപ്പിക്കുമെന്നും കാവലാള്‍ ജാഥയില്‍ അണിനിരന്നവര്‍ പ്രതിജ്ഞ എടുത്തു.

റാലിക്ക് ശേഷം ദേശീയ ഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. റിപ്പബ്ലിക്ക് ദിന സന്ദേശവും നല്‍കി. മണ്ഡലം, മുന്‍സിപ്പല്‍ നേതാക്കള്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top