ദുരിതാശ്വാസ ഫണ്ട് വിനിയോഗം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്
കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അടക്കം 17 പേര്‍ക്ക് നോട്ടീസ് അയയ്ക്കാനും ലോകായുക്ത ഉത്തരവിട്ടു. അടുത്ത മാസം 15 ന് ഹാജരാവാനാവശ്യപ്പെട്ടാണ് നോട്ടീസ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന ഹരജി ലോകായുക്ത ഫുള്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അടക്കം 17 പേര്‍ക്ക് നോട്ടീസ് അയയ്ക്കാനും ലോകായുക്ത ഉത്തരവിട്ടു. അടുത്ത മാസം 15 ന് ഹാജരാവാനാവശ്യപ്പെട്ടാണ് നോട്ടീസ്. മുന്‍ കേരള സര്‍വകലാശാല ജീവനക്കാരനായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പയസ് സി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബെഞ്ച് നടപടികളിലേക്ക് കടന്നത്. ദുരിതാശ്വാസ നിധിയിലെ തുകയില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രി ദുര്‍വിനിയോഗം നടത്തി.
അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്ന് ധനസഹായം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍നായരുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പണമനുവദിച്ചതും അഴിമതിയാണെന്നും നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ പരാതി നല്‍കിയത്. ഇതിനുപുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ പ്രവീണിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT