Kerala

ലോ ഫ്‌ളോറില്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു; എംഎല്‍എയെ നിയമം പഠിപ്പിച്ച് കണ്ടക്ടര്‍

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന വാദവുമായി രംഗത്തെത്തിയത്.

ലോ ഫ്‌ളോറില്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു; എംഎല്‍എയെ നിയമം പഠിപ്പിച്ച് കണ്ടക്ടര്‍
X

കൊച്ചി: എറണാകുളം- തിരുവനന്തപുരം കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സില്‍ക്കയറി ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ ശ്രമിച്ച എംഎല്‍എയെ നിയമം പഠിപ്പിച്ച് കണ്ടക്ടര്‍. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന വാദവുമായി രംഗത്തെത്തിയത്.

എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് കണ്ടക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും ടിക്കറ്റെടുക്കാന്‍ ഐ സി ബാലകൃഷ്ണന്‍ വിസമ്മതിച്ചു. ഇതോടെ കണ്ടക്ടറും എംഎല്‍എയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഉടന്‍തന്നെ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്നായിരുന്നു എംഡിയുടെ മറുപടി. ഇത് കണ്ടക്ടറുടെ നിലപാടിന് കരുത്തായി. തര്‍ക്കത്തിനൊടുവില്‍ എംഎല്‍എ ടിക്കറ്റെടുത്ത് യാത്ര തുടരുകയും ചെയ്തു.

Next Story

RELATED STORIES

Share it