Kerala

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു
X

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നതിനും ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും സോഫ്റ്റ് വെയര്‍ സംവിധാനങ്ങളും നവീകരിച്ച സെല്ലില്‍ ക്രമീകരിച്ചിട്ടുണ്ട്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയ സെല്‍ പരിപാലിക്കുന്ന കേരളാ പോലിസിന്‍റെ ഫേസ്ബുക്ക് പേജ് സംസ്ഥാന പോലിസ് സേനകളുടെ ഫേസ്ബുക്ക് പേജുകളില്‍ മുന്‍നിരയിലാണുള്ളത്.

സോഷ്യല്‍ മീഡിയ സെല്‍ പുറത്തിറക്കിയ ടിക് ടോക് വീഡിയോയില്‍ അഭിനയിച്ച അഞ്ചു കുട്ടികള്‍ക്ക് സംസ്ഥാന പോലിസ് മേധാവി സ്മരണിക സമ്മാനിച്ചു. എഡിജിപിമാരായ ഡോ.ബി സന്ധ്യ, മനോജ് എബ്രഹാം, ഐജി എസ് ശ്രീജിത്ത്, ഡിഐജി സി നാഗരാജു എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it