Kerala

മലബാര്‍ സമര അനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

ജാഥ കോര്‍ഡിനേറ്റര്‍ മുജീബ് തവനൂര്‍ പരിപാടികളെ പരിചയപ്പെടുത്തി.

മലബാര്‍ സമര അനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രയ്ക്ക് സ്വീകരണം നല്‍കി
X

മലപ്പുറം: 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി മലബാര്‍ സമര അനുസ്മരണ സമിതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സമരാനുസ്മരണ യാത്രയ്ക്ക് എടവണ്ണപ്പാറയില്‍ സ്വീകരണം നല്‍കി. ജാഥ കോര്‍ഡിനേറ്റര്‍ മുജീബ് തവനൂര്‍ പരിപാടികളെ പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി നൗഫല്‍ മഞ്ചേരി, ആഷിഖ് മമ്പാട്, ഇബാദ് മമ്പാട് എന്നിവര്‍ സമര അനുസ്മരണ പാട്ടുകള്‍ അവതരിപ്പിച്ചു. കോഴിക്കോട് അതിജീവന കലാസംഘം അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. സമരചരിത്ര പുസ്തകങ്ങളുടെ വില്‍പ്പനയും നടന്നു. ചരിത്രം ഇല്ലാത്തവരുടെ വാദങ്ങള്‍ക്ക് ചരിത്രത്തിന്റെ മറുപടി കാണിച്ചുകൊടുക്കുകയാണ് യാത്ര ഉദ്ദേശം. വെല്‍ഫയര്‍ പാര്‍ട്ടി വാഴക്കാട് പഞ്ചായത്ത് സെക്രട്ടറി പുളിക്കത്തൊടി ബഷീര്‍ ആശംസ അര്‍പ്പിച്ചു.

Next Story

RELATED STORIES

Share it