എസ് ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസിക്ക് ഉജ്ജ്വല സ്വീകരണം (വീഡിയോ കാണാം)

തുടര്‍ന്ന് മലപ്പുറം ടൗണ്‍ ഹാളില്‍ നേതൃസംഗമം നടന്നു

എസ് ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസിക്ക് ഉജ്ജ്വല സ്വീകരണം (വീഡിയോ കാണാം)

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസിക്ക് ഉജ്ജ്വല സ്വീകരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് അഭിവാദ്യമര്‍പ്പിച്ചാണ് ആനയിച്ചത്. മലപ്പുറം കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്നാരംഭിച്ച പ്രകടനം മലപ്പുറം മഞ്ചേരി റോഡ്, പെരിന്തല്‍ മണ്ണ റോഡ് വഴി ടൗണ്‍ ചുറ്റി കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു.

നിരവധി പേര്‍ പങ്കെടുത്ത സ്വീകരണത്തിനു എസ്ഡിപിഐ ജില്ലാ നേതാക്കളായ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി ഹംസ പള്ളിയാടി, സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അശ്‌റഫ് നേതൃത്വം നല്‍കി. തുടര്‍ന്ന് മലപ്പുറം ടൗണ്‍ ഹാളില്‍ നേതൃസംഗമം നടന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം നാസറുദ്ദീന്‍ എളമരം, സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസ് എന്നിവര്‍ സംസാരിച്ചു.RELATED STORIES

Share it
Top