- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതനിന്ദയും പരിഹാസവും കൊണ്ടുനടക്കുന്ന യുക്തിവാദികള്‍ അത്യന്തം അപകടകരം; ഇവര്‍ക്കെതിരേ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി അണിനിരക്കുക: ജംഇയ്യത്ത് ഉലമാ
ഇത്തരം പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്നും മഹല്ലുകളിലും മറ്റും ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ശരിയായ ബോധനം നല്‍കുന്നതില്‍ പണ്ഡിതരും മഹല്ലുകമ്മിറ്റികളും മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ഓച്ചിറ: മതത്തെ വിമര്‍ശിക്കുന്നതിനപ്പുറം നിന്ദിക്കുകയും പരിഹസിക്കുകയും സംശയങ്ങള്‍ പരത്തുകയും ചെയ്യുന്ന യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങള്‍ അത്യന്തം അപകടകരമാണെന്നും അതിനെതിരേ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന കമ്മിറ്റി മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്തു. ഈ വിഷയത്തില്‍ പ്രബോധകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പ്രത്യേകിച്ച്, ഇതുമായി ബന്ധപ്പെട്ട സംവാദത്തില്‍ എം എം അക്ബര്‍ നടത്തിയ പ്രഭാഷണ പോരാട്ടങ്ങളും അതിനെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി പിന്തുണച്ചതും വളരെയധികം പ്രതീക്ഷാനിര്‍ഭരമാണെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി.
സര്‍വലോകപരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി (സ) യെയും അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് യുക്തിവാദികളുടെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. കൊവിഡിന്റെ ദു:ഖകരമായ സാഹചര്യത്തില്‍ ഇവരുടെ പ്രധാന പരിപാടി സോഷ്യല്‍ മീഡിയ വഴി അല്ലാഹുവിനെയും റസൂലിനെയും നിന്ദിക്കലും പരിഹസിക്കലുമായിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതത്തില്‍ നിലകൊള്ളാനും പ്രബോധനം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ മതങ്ങളെയും മതപുരുഷന്‍മാരെയും നിന്ദിക്കാന്‍ ഭരണഘടനയും മനുഷ്യത്വവും ഒരിക്കലും അനുവാദം നല്‍കുന്നില്ല.
ആകയാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണമെന്നും മഹല്ലുകളിലും മറ്റും ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ശരിയായ ബോധനം നല്‍കുന്നതില്‍ പണ്ഡിതരും മഹല്ലുകമ്മിറ്റികളും മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി എ അബ്ദുല്‍ ഗഫാര്‍ കൗസരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ശുക്കൂര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















