വിജയ് ബാബു 30ന് മടങ്ങിയെത്തുമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയില്‍
തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് എടുത്തുവെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പോലിസ് കേസെടുത്തതിനു പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവമായ വിജയ് ബാബു ഈ മാസം 30ന് മടങ്ങിയെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് എടുത്തുവെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു.കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയ് ബാബു നല്‍കിയ ഹരജി ഇന്നലെ പരിഗണിച്ചപ്പോള്‍ വിജയ് ബാബു ആദ്യം മടങ്ങിയെത്തുവെന്നും അതിനു ശേഷം മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.മടങ്ങിയെത്തുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMT