Kerala

യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: വിജയ് ബാബു ഉടന്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്; അന്ത്യശാസനവുമായി പോലിസ്

വിജയ് ബാബു ഒളിവില്‍ പോയ വിദേശ രാജ്യമായ ജോര്‍ജിയയുമായി എംബസി വഴി പോലിസ് ബന്ധപ്പെട്ടിട്ടുണ്ട്.ആവശ്യമെങ്കില്‍ അന്വേഷണ സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പോലിസ് പറയുന്നു

യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: വിജയ് ബാബു ഉടന്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്; അന്ത്യശാസനവുമായി പോലിസ്
X

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെവിദേശത്തേയ്ക്ക് കടന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഉടന്‍ ഹാജരാകണമെന്ന് പോലിസ്.നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലിസിന്റെ അന്ത്യശാസനം.വിജയ് ബാബു ഒളിവില്‍ പോയ വിദേശ രാജ്യമായ ജോര്‍ജിയയുമായി എംബസി വഴി പോലിസ് ബന്ധപ്പെട്ടിട്ടുണ്ട്.ആവശ്യമെങ്കില്‍ അന്വേഷണ സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പോലിസ് പറയുന്നു.

നേരത്തെ കേസെടുത്തതിനു പിന്നാലെ ദുബൈയിലേക്ക് കടന്നിരുന്ന വിജയ് ബാബു.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജിയും നല്‍കിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഇന്റര്‍ പോള്‍ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് വിജയ് ബാബു കടന്നത്.ഇതിനു പിന്നാലെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം 24 ന് മടങ്ങിയെത്തുമെന്നായിരുന്നു പാസ്‌പോര്‍ട്ട് ഓഫിസറെ വിജയ് ബാബു അറിയിച്ചിരുന്നത്.24 വരെ കാത്തിരിക്കാനാണ് പോലിസിന്റെ തീരുമാനം.24 ന് ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലിസിന്റെ തീരുമാനം.

Next Story

RELATED STORIES

Share it