Kerala

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചാലക്കുടി, എലിഞ്ഞിപ്ര, കലൈക്കല്‍, കളത്തിതറ വീട്ടില്‍ കാര്‍വര്‍ണ്ണന്‍ എന്ന് വിളിക്കുന്ന പ്രവീണ്‍ കുമാര്‍(40)നെയാണ് എറണാകു ളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
X

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ചാലക്കുടി, എലിഞ്ഞിപ്ര, കലൈക്കല്‍, കളത്തിതറ വീട്ടില്‍ കാര്‍വര്‍ണ്ണന്‍ എന്ന് വിളിക്കുന്ന പ്രവീണ്‍ കുമാര്‍(40)നെയാണ് എറണാകു ളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.ഭര്‍ത്താവുമായി പിണങ്ങി നിന്നിരുന്ന പരാതിക്കാരിയുടെ വീടുപണിത് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പരാതിക്കാരിയുമായി അടുക്കുന്നതും ഇഷ്ടത്തില്‍ ആവുകയും ചെയ്യുന്നത്. പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു പ്രതി പരാതിക്കാരിയെ പലതവണ എറണാകുളത്തുള്ള ലോഡ്ജുകളില്‍ കൊണ്ടുവന്ന പീഡിപ്പിച്ചിരുന്നു.

ഈ സമയത്ത് പരാതിക്കാരിയില്‍ നിന്നും പ്രതി പലതവണ പണം കൈപ്പറ്റിയിരുന്നുവെന്നും പോലിസ് പറഞ്ഞു. വിവാഹകാര്യത്തെ കുറിച്ച് പരാതിക്കാരി ചോദിച്ചപ്പോള്‍ ഇയാള്‍ പരാതിക്കാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. പിന്നീട് പ്രതി പരാതിക്കാരിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും മറ്റു വിവാഹാലോചനകള്‍ നടത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി സെന്‍ട്രല്‍ പോലമസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Next Story

RELATED STORIES

Share it