Latest News

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സിനിമാ നിരോധനമടക്കം ചര്‍ച്ചയായ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ സയീദ് മിര്‍സയെ ആദരിക്കും. 7 ദിവസങ്ങള്‍ 16 തീയറ്ററുകളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 200 നടുത്ത് സിനിമകളാണ് ഇത്തവണ പ്രേക്ഷകരിലേക് എത്തിയത്.

അതേസമയം, കേന്ദ്രം വിലക്കിയ സിനിമകളുടെ പ്രദര്‍ശനം അവസാന ദിവസവും ഉണ്ടാവില്ല. അനുമതി ലഭിക്കാന്‍ വൈകിയ 19 സിനിമകളില്‍ 12 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ചലച്ചിത്ര അക്കാദമി വിശദീകരിക്കുന്നത്.

Next Story

RELATED STORIES

Share it