Latest News

വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണം; ധാക്കയില്‍ വ്യാപക അക്രമം (വീഡിയോ)

വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണം; ധാക്കയില്‍ വ്യാപക അക്രമം (വീഡിയോ)
X

ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വ്യാപക അക്രമം. വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉസ്മാന്‍ ഹാദി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിനിടെ അവാമി ലീഗ് പാര്‍ട്ടി ഓഫീസും രാജ്യത്തെ രണ്ട് പ്രമുഖ പത്രങ്ങളായ ഡെയ്ലി സ്റ്റാര്‍, പ്രഥം ആലു എന്നിവയുടെ ഓഫീസുകളും തീപിടിച്ചതായും ഓഫീസുകള്‍ക്കുള്ളില്‍ ജീവനക്കാര്‍ കുടുങ്ങിയതായും റിപോര്‍ട്ടുകളുണ്ട്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ഷെരീഫ് ഉസ്മാന്‍ ഹാദി നിര്‍ണായക പങ്ക് വഹിച്ചെന്നാണ് റിപോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിലും ഹാദി സ്ഥാനാര്‍ഥിയായിരുന്നു.

കഴിഞ്ഞയാഴ്ച, പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ഷെരീഫ് ഉസ്മാന്‍ ഹാദിക്ക് വെടിയേറ്റത്.

Next Story

RELATED STORIES

Share it