Latest News

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും
X

മസ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ ഒപ്പുവെക്കുന്ന ആറാമത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. കരാര്‍ പ്രകാരം ഒമാന്‍ തങ്ങളുടെ ഇറക്കുമതി തീരുവയുടെ ഏകദേശം 98 ശതമാനത്തിനും പൂജ്യമായി കുറച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഒമാന്‍ വഴിയുള്ള കയറ്റുമതി ഏകദേശം 4.1 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇറക്കുമതി തീരുവയുടെ കുറവ് കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തെ മൂല്യത്തില്‍ ഉള്‍ക്കൊള്ളുന്നതാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഏകദേശം 6.6 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ പ്രധാനമായും അസംസ്‌കൃത എണ്ണ, എല്‍എന്‍ജി, വളങ്ങള്‍, രാസവളങ്ങള്‍ എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട മേഖലകളെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവയുടെ ഏകദേശം 78 ശതമാനത്തിനും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചത്. കരാര്‍ വരും മാസങ്ങളില്‍ പ്രാബല്യത്തില്‍ വരും. സേവന മേഖലയിലും ഈ കരാര്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഐടി, പ്രൊഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ കരാര്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

Next Story

RELATED STORIES

Share it