- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈനികന്റെ ഭാര്യയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസ്
കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആരോപണത്തെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കൊല്ലം: കൊല്ലത്ത് സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആരോപണത്തെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബിഎസ്എഫില്‍ ജോലി ചെയ്യുന്ന സൈനികന്‍ സ്ഥലം മാറ്റത്തിനായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി ഓമനക്കുട്ടന്‍ സൈനികന്റെ ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സൈനികന്റെ പരാതി.
സംഭവത്തിന് പിന്നാലെ പരാതി നല്‍കിയെങ്കിലും ഓമനക്കുട്ടനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ബിജെപി അനുഭാവി കൂടിയായ സൈനികന്‍ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഇ-മെയില്‍ വഴി പരാതി നല്‍കിയതോടെ കുണ്ടറ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















