Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പ്രകൃതിവിരുദ്ധ പീഡനപരാതി; നടപടിയെടുക്കാതെ പോലിസ്

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ എടച്ചേരി പോലിസാണ് കേസെടുത്തത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പ്രകൃതിവിരുദ്ധ പീഡനപരാതി; നടപടിയെടുക്കാതെ പോലിസ്
X

വടകര: ഒഞ്ചിയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. എന്നാല്‍, പ്രതിക്കെതിരേ നടപടിയെടുക്കാതെ കേസൊതുക്കാന്‍ പോലിസ് കൂട്ടുനില്‍ക്കുന്നതായാണ് ആക്ഷേപം. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ എടച്ചേരി പോലിസാണ് കേസെടുത്തത്. ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പിന്നീട് രാഷ്ട്രീയസമ്മര്‍ദത്തില്‍ ഇരയുടെ ബന്ധുക്കളുമായി ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ത്തു. എന്നാല്‍, ജാമ്യമില്ലാ വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് എഫ്‌ഐആര്‍ ഇട്ടതിനുശേഷം ഒത്തുതീര്‍പ്പാക്കിയത് വിവാദമായിരിക്കുകയാണ്. ഒഞ്ചിയത്തിനടുത്ത ബ്രാഞ്ച് സെക്രട്ടറിയാണ് പ്രതി. അതേസമയം, കേസ് നിലവിലുണ്ടെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നുമാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it