ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിക്ക് പീഡനം: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

മുന്‍പ് കഞ്ചാവ് കേസില്‍ പ്രതിയായ അര്‍ഷദ് വിവിധ തരം ലഹരികള്‍ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിക്ക് പീഡനം: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെ നിരന്തമായി പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ആനപ്പാറ മണ്ണില്‍ ചുങ്കക്കാരന്‍ വീട്ടില്‍ അര്‍ഷദ് ഖാനാ(22)ണ് അറസ്റ്റിലായത്. നഗരമധ്യത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം. മുന്‍പ് കഞ്ചാവ് കേസില്‍ പ്രതിയായ അര്‍ഷദ് വിവിധ തരം ലഹരികള്‍ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. മദ്യലഹരിയില്‍ കൂട്ടുകാരനോട് താന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ഇയാള്‍ പറയുകയായിരുന്നു. കൂട്ടുകാരന്‍ ഈ വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചു. അദ്ദേഹം നല്‍കിയ പരാതി പ്രകാരം വ്യാഴാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RELATED STORIES

Share it
Top