Kerala

ബാങ്കുകളുടെ യോഗം വിളിക്കുകയല്ല, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല

പ്രളയത്തിനുശേഷം വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിരവധി തവണ ഇത്തരങ്ങള്‍ യോഗങ്ങള്‍ കൂടിയിരുന്നു. എന്നാല്‍, അതുകൊണ്ട് യാതൊരു പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

ബാങ്കുകളുടെ യോഗം വിളിക്കുകയല്ല, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ തടയാന്‍ നിരവധി തവണ വിളിച്ചുകൂട്ടി പരാജയപ്പെട്ട ബാങ്കുകളുടെ യോഗം വിളിക്കുകയല്ല, മറിച്ച് സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുത്തിത്തള്ളാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രളയത്തിനുശേഷം വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിരവധി തവണ ഇത്തരങ്ങള്‍ യോഗങ്ങള്‍ കൂടിയിരുന്നു. എന്നാല്‍, അതുകൊണ്ട് യാതൊരു പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ബാങ്കുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. മാത്രമല്ല, ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുകയും ചെയ്യുന്നു.

സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ കാര്‍ഷിക വികസനബാങ്കുകള്‍ പോലും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥയില്ലയെന്നതിന്റെ പ്രകടമായ ഉദാഹരമാണ്. അതുകൊണ്ട് ഇനിയും ഇത്തരം പ്രഹസനങ്ങള്‍ ആവര്‍ത്തിക്കാതെ അഞ്ചുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടെതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Next Story

RELATED STORIES

Share it