India

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; 59 കിലോ സ്വര്‍ണം കവര്‍ന്നു
X

വിജയപുര: കര്‍ണാടകയില്‍ കാനറ ബാങ്കിന്റെ മംഗോളി ശാഖയില്‍ നിന്ന് 59 കിലോ സ്വര്‍ണം മോഷണം പോയി. മെയ് 26ന് ബാങ്ക് വൃത്തിയാക്കാന്‍ പ്യൂണ്‍ വന്നപ്പോഴാണ് ഷട്ടര്‍ പൂട്ടുകള്‍ മുറിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നടന്ന പരിശോധനയില്‍ ആണ് സ്വര്‍ണം മോഷണം പോയതായി കണ്ടെത്തിയത്. മെയ് 23ന് വൈകിട്ട് ബാങ്ക് പൂട്ടിയിരുന്നു. മെയ് 24,25 തിയ്യതികളില്‍ ബാങ്ക് അവധിയായിരുന്നു.ബാങ്കില്‍ നിന്ന് വായ്പയെടുത്ത ആളുകളാണ് സ്വര്‍ണം നിക്ഷേപിച്ചത്. അന്വേഷണത്തിനായി എട്ട് അംഗ സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it