Kerala

കോടികള്‍ ധൂര്‍ത്തടിച്ചിട്ടും പാവങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ സർക്കാരിന് പണമില്ലാത്തത് വഞ്ചന: ചെന്നിത്തല

പാവങ്ങളെ പട്ടിണിക്കിട്ട ശേഷമാണ് ഓണാഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പൊടിക്കുന്നത്. ദരിദ്ര വിഭാഗക്കാര്‍ക്ക് ഓണത്തിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓണക്കിറ്റ് നല്‍കി വരാറുള്ളതാണ്.

കോടികള്‍  ധൂര്‍ത്തടിച്ചിട്ടും പാവങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ സർക്കാരിന് പണമില്ലാത്തത് വഞ്ചന: ചെന്നിത്തല
X

തിരുവനന്തപുരം: ധൂര്‍ത്തിനും ആര്‍ഭാടത്തിനും ഒരു കുറവും വരുത്താത്ത സംസ്ഥാന സര്‍ക്കാര്‍ ദരിദ്രരില്‍ ദരിദ്രരായ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കി വരാറുള്ള ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ നിഷേധിച്ചത് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാവങ്ങളെ പട്ടിണിക്കിട്ട ശേഷമാണ് ഓണാഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പൊടിക്കുന്നത്. ദരിദ്ര വിഭാഗക്കാര്‍ക്ക് ഓണത്തിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓണക്കിറ്റ് നല്‍കി വരാറുള്ളതാണ്. അരി, പഞ്ചസാര, പയര്‍, കടല, തേയില, മുളക് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങുന്ന ഓണക്കിറ്റ് നേരത്തെ പതിനാറ് ലക്ഷത്തോളം ആളുകള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് മഞ്ഞ റേഷന്‍ കാര്‍ഡുള്ള വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കി.

അഞ്ചു ലക്ഷത്തോളം വരും ഇവര്‍. അതാണ് ഇത്തവണ സര്‍ക്കാര്‍ വിതരണം ചെയ്യണ്ട എന്ന് വച്ചത്. മന്ത്രിമാരുടെ ഓഫീസുകള്‍ വിപുലീകരിക്കുന്നതിനും തോറ്റ എം.പിമാര്‍ ഉള്‍പ്പടെയുള്ളവരെ കുടിയിരുത്തുന്നതിന് ക്യാബിനറ്റ് പദവികള്‍ സൃഷ്ടിച്ചു കൂട്ടുന്നതിനും പുതിയ പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും സര്‍ക്കീട്ടും മേളകളും നടത്തുന്നതിനും കോടികള്‍ വാരിയെറിയാന്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമല്ലാത്ത സര്‍ക്കാരണ് ഓണത്തിന് പാവങ്ങളുടെ കുമ്പിളില്‍ മണ്ണുവാരിയിട്ടത്.

ഇത്തവണത്തെ പ്രളയത്തില്‍ ദുരുതത്തിലായവര്‍ക്ക് അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പാവങ്ങളുടെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുക അല്ലാതെ അവരോട് യഥാര്‍ഥത്തില്‍ യാതൊരു കാരുണ്വും കാണിക്കാത്ത സര്‍ക്കാരാണിതെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോടാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it