Kerala

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം: കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് ചെന്നിത്തല

ഫോറിൻ കോൺട്രിബ്യൂഷേൻ റഗുലേഷൻ ആക്ട് (എഫ്സിആർഎ) ലംഘനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം: കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ എതിർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമാണ്. ഫോറിൻ കോൺട്രിബ്യൂഷേൻ റഗുലേഷൻ ആക്ട് (എഫ്സിആർഎ) ലംഘനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2017 ജൂൺ 13-ന് ഇതിനുള്ള അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ രേഖകൾ സഹിതം അദ്ദേഹം പുറത്തുവിട്ടു.

സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ സർക്കാർ തന്നെ ഇപ്പോൾ ഇതിനെ എതിർത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണ്. സ്വന്തം ഉത്തരവിനെതിരേ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും സർക്കാരിന് ഇത് വലിയ പ്രഹരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കേസ് പിൻവലിച്ച് സർക്കാർ സിബിഐ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിയിലെ അഴിമതി നേരത്തെ പുറത്തുവന്നതാണ്. ലൈഫ് പദ്ധതിയിൽ കരാർ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. പദ്ധതിയിലെ ഓരോ നടപടിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. അന്വേഷണം മുഖ്യമന്ത്രിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സർക്കാർ സിബിഐയെ എതിർത്ത് കോടതിയിലേക്ക് നീങ്ങിയത്. ഇപ്പോൾ സിബിഐ അന്വേഷണത്തെ എതിർത്തത് അതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it