Kerala

രാജന്‍ ബാബുവിന്റെ ജെഎസ്എസ് ഗൗരിയമ്മയുടെ പാര്‍ടിയിലേക്ക് മടങ്ങുന്നു; 31 നു ശേഷം ലയനം

കൊച്ചിയില്‍ ചേര്‍ന്ന രാജന്‍ ബാബൂവിന്റെ നേതൃത്വത്തിലുളള ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കാന്‍ തീരൂമാനിച്ചു.ലയനം സംബന്ധിച്ച് കെ ആര്‍ ഗൗരിയമ്മയുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിന്റെ സംസ്ഥാന കമ്മിറ്റിക്കു ശേഷം ലയന തീയിതി പ്രഖ്യാപിക്കുമെന്നും രാജന്‍ ബാബു തേജസ് ന്യൂസിനോട് പറഞ്ഞു.ഈ മാസം 31 നു ശേഷം ലയന സമ്മേളനം നടക്കും.

രാജന്‍ ബാബുവിന്റെ ജെഎസ്എസ്  ഗൗരിയമ്മയുടെ പാര്‍ടിയിലേക്ക് മടങ്ങുന്നു; 31 നു ശേഷം ലയനം
X

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുമായി കലഹിച്ച് ജെഎസ്എസ് വിട്ട രാജന്‍ ബാബു വിഭാഗം തിരികെ ഗൗരിയമ്മയുടെ ജെഎസ് എസിലേക്ക് . ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന രാജന്‍ ബാബൂവിന്റെ നേതൃത്വത്തിലുളള ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കാന്‍ തീരൂമാനിച്ചു.ലയനം സംബന്ധിച്ച് കെ ആര്‍ ഗൗരിയമ്മയുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിന്റെ സംസ്ഥാന കമ്മിറ്റിക്കു ശേഷം ലയന തീയിതി പ്രഖ്യാപിക്കുമെന്നും രാജന്‍ ബാബു തേജസ് ന്യൂസിനോട് പറഞ്ഞു.ഈ മാസം 31 നാണ് അവരുടെ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി. അതിനു ശേഷം ലയന സമ്മേളനം നടക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ടിയുടെ നിലപാട് ലയന സമ്മേളനത്തില്‍ പ്രഖ്യാപിക്കും.കൊച്ചിയില്‍ ചേര്‍ന്ന പാര്‍ടിയുടെ യോഗം ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കാന്‍ ഐകകണ്‌ഠേനയാണ് തീരുമാനിച്ചതെന്നും രാജന്‍ ബാബു പറഞ്ഞു.

ലയനത്തിനു ശേഷം പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് രാജന്‍ ബാബു പറഞ്ഞു.താന്‍ പാര്‍ടി വിടുമ്പോള്‍ പ്രസിഡന്റായിരുന്നു. ഈ സ്ഥാനം ലയിച്ചു കഴിയുമ്പോഴും ലഭിക്കുമെന്നും രാജന്‍ ബാബു പറഞ്ഞു.ഗൗരിയമ്മ തന്നെയായിരിക്കും പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി.ഒന്നിച്ചു പോകുന്നതാണ് പാര്‍ടിക്കു കുടുതല്‍ നല്ലതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലയിക്കാന്‍ തീരുമാനിച്ചത്. ലയനം നടക്കുന്നതോടെ പാര്‍ടി കൂടുതല്‍ ശക്തി പ്രാപിക്കും. ഗൗരിയമ്മയില്‍ നിന്നും വിട്ടു പോന്നതിനു ശേഷം രാജന്‍ ബാബു വിഭാഗം കേരളത്തിലെ എന്‍ഡിഎയില്‍ ഘടക കക്ഷിയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇവര്‍ എന്‍ഡിഎ വിട്ടിരുന്നു.എന്‍ഡിഎയില്‍ ഏകോപനമില്ലായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് തങ്ങള്‍ എന്‍ഡിഎ വിട്ടതെന്നും രാജന്‍ ബാബു പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം ഇല്ലായിരുന്നു. ഘടകകക്ഷികളുമായി ആലോചനയോ ഒന്നുമില്ലായിരുന്നു. ഒന്നോ രണ്ടോ കക്ഷികള്‍ മാത്രമിരുന്നുകൊണ്ട് കാര്യം തീരുമാനിച്ച ശേഷം ഇത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമായിരുന്നു നേതൃത്വം സ്വീകരിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും രാജന്‍ ബാബു പറഞ്ഞു.

ആലപ്പുഴയിലെ കണ്‍വീനര്‍ സ്ഥാനം ജെഎസ്എസിന് നല്‍കിയിരുന്നുവെങ്കിലും ഏക പക്ഷീയമായി അവര്‍ അത് തിരിച്ചെടുത്തു. ചെറിയ കക്ഷികള്‍ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ അവരുടെ കീഴില്‍ വലിയ കക്ഷികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കാരണമായി അവര്‍ പറഞ്ഞത്.കേരളം ഭരിക്കാത്ത മുന്നണിയാണ് എന്‍ഡിഎ. അവരാണ് ഇത്തരത്തില്‍ പറയുന്നത്.കേരളം ഭരിച്ചിട്ടുള്ള ഇടതു വലതു മുന്നണികള്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമ്പോഴാണ് ഇവര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത്.ഇതൊന്നും അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് എന്‍ഡിഎ വിട്ടതെന്നും രാജന്‍ ബാബു പറഞ്ഞു.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നു ബോധ്യമായെന്നും രാജന്‍ ബാബു പറഞ്ഞു.


Next Story

RELATED STORIES

Share it