Kerala

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അറബിക്കടലിലെ തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് ഏര്‍പ്പെടുത്തിയിരുന്ന മല്‍സ്യബന്ധന വിലക്ക് പിന്‍വലിച്ചു.

Next Story

RELATED STORIES

Share it