Kerala

മഴക്കെടുതി: വനംവകുപ്പിലും ജാഗ്രതാ നിര്‍ദേശം; കണ്‍ട്രോള്‍ റൂം തുടങ്ങി

മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ വനം ഉദ്യോഗസ്ഥരുടെ വന്‍സംഘം സേവനം നടത്തിവരികയാണ്. ഉരുള്‍പൊട്ടലുകളുണ്ടാവുന്ന സാഹചര്യത്തില്‍ വനവാസി സമൂഹത്തിന് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി: വനംവകുപ്പിലും ജാഗ്രതാ നിര്‍ദേശം; കണ്‍ട്രോള്‍ റൂം തുടങ്ങി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയതായി വനംമന്ത്രി അഡ്വ.കെ രാജു അറിയിച്ചു. മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ വനം ഉദ്യോഗസ്ഥരുടെ വന്‍സംഘം സേവനം നടത്തിവരികയാണ്. ഉരുള്‍പൊട്ടലുകളുണ്ടാവുന്ന സാഹചര്യത്തില്‍ വനവാസി സമൂഹത്തിന് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മനസ്സിലാക്കി വനമേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ ഒദ്യോഗസ്ഥര്‍ക്ക് മുഖ്യ വനംമേധാവി അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. ആദിവാസി ഊരുകളും മറ്റ് ജനവാസമേഖലകളും നീരീക്ഷണത്തിലാണ്. സുരക്ഷിതമല്ലാത്ത വീടുകളില്‍നിന്നും ഇനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനും ആവശ്യമുള്ള ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും വനപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനംമന്ത്രി അറിയിച്ചു.

വനമേഖലയിലുണ്ടാവുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും അടിയന്തരനടപടികള്‍ സ്വീകരിക്കുന്നതിനുമായി വനം ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കാട്ടുതീ തടയുന്നതിനായി വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചുവന്നിരുന്ന ഫയര്‍ കണ്‍ട്രോള്‍ റൂമുകളെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളാക്കി മാറ്റിയിട്ടുണ്ട്. നമ്പരുകള്‍: വനം ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം: 0471-2529365. പ്രളയം കണ്‍ട്രോള്‍ റൂം: 0471-2529247, ടോള്‍ ഫ്രീ നമ്പര്‍: 18004254733.

Next Story

RELATED STORIES

Share it