Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: തുളസീധരന്‍ പള്ളിക്കല്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഓരോ ജനപ്രതിനിധികളും ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരും ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരുമാണ്. അത്തരമൊരു നിയമസഭാ സാമാജികന്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് അങ്ങേയറ്റം ഗൗരവകതരമാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് സ്ത്രീത്വത്തെ പിച്ചിച്ചീന്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ജനപ്രതിനിധിയായി തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും എത്രയും വേഗം രാജിവെക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it