Kerala

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം: ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റി

പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിമയസഭാ സമ്മേളനം മാറ്റിയത്.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം: ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റി
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിമയസഭാ സമ്മേളനം മാറ്റിയത്. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയിലാണ് തീരുമാനം. പകരം, നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം തിയ്യതി സഭ ചേരും. 12ാം തിയ്യതിയേ നിയമസഭ പിരിയുകയുള്ളൂ. ഏഴാം തിയ്യതി സഭ പിരിയാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. 29നാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. രാവിലെ 10.30ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് അന്തരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. പിന്നീട് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശേഷം കൊച്ചി മറൈന്‍ ഡ്രൈവിലെത്തി കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും.




Next Story

RELATED STORIES

Share it