രാഹുല്‍ഗാന്ധി 29ന് കൊച്ചിയില്‍; ജന്‍മഹായാത്രയുമായി മുല്ലപ്പള്ളി
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഡിഎഫിന് കഴിയും. 20 സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞത്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി 29ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. രാവിലെ 10.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എം ഐ ഷാനവാസിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തും. ഉച്ചയ്ക്ക് 12.30- 1.30 യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ നയിക്കുന്ന ജന്‍മഹായാത്ര ഫെബ്രുവരി മൂന്നിന് ആരംഭിച്ച് 28ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഡിഎഫിന് കഴിയും. 20 സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ ഇരുപത് സീറ്റുകളില്‍ ധാരണയായി എന്നല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി വിശദീകരിച്ചു. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തിയെന്നും സര്‍ക്കാരിന് മംഗളപത്രം വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMT