Kerala

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട്: കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം
X

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്‌യു പ്രതിഷേധം. കെഎസ്‌യു മാര്‍ച്ചിനിടെ കല്ലേറും ലാത്തിച്ചാര്‍ജുമുണ്ടായി. പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സംഘര്‍ഷത്തില്‍ കെഎസ്‌യു വനിതാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കെഎസ് യു നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു. മാര്‍ച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അധ്യക്ഷത വഹിച്ചു.









Next Story

RELATED STORIES

Share it